ഒരു യാത്രയുടെ ഒരുക്കത്തിലാണു ഞാന്‍.
ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു നാട്ടിലേക്ക്...
മനസ്സു നിറയെ നിന്റെ ഗന്ധമുള്ള കുറേ ഓര്‍മ്മകളാണ്.
എന്റെ വഴികളില്‍ സുഗന്ധമായി നീയെന്നുമുണ്ടാവില്ലേ?
Wednesday, 7 November 2007
Wednesday, 27 June 2007
എന്റെ സംഗീതം
ഓരോ യാത്രയുടെയും ഒടുവില്‍
ഞാന്‍ എത്തിച്ചേരുന്നു,
എന്റെ ചിന്തകളുടെ തിരുമുറ്റത്ത്.
അവിടെ എനിക്കു കൂട്ട്
എന്റെ വാക്കുകള്‍ മാത്രം.
വാക്കുകള്‍ താളങ്ങളായി
എന്റെ ഉള്ളില്‍ നിറയുമ്പോള്‍,
എന്റെ ചിന്തകളുടെ ഈണം
ഒരു പാട്ടിലായ് ഞാന്‍ മൂളുന്നു.
അതാണെന്റെ സംഗീതം.
ഞാന്‍ എത്തിച്ചേരുന്നു,
എന്റെ ചിന്തകളുടെ തിരുമുറ്റത്ത്.
അവിടെ എനിക്കു കൂട്ട്
എന്റെ വാക്കുകള്‍ മാത്രം.
വാക്കുകള്‍ താളങ്ങളായി
എന്റെ ഉള്ളില്‍ നിറയുമ്പോള്‍,
എന്റെ ചിന്തകളുടെ ഈണം
ഒരു പാട്ടിലായ് ഞാന്‍ മൂളുന്നു.
അതാണെന്റെ സംഗീതം.
എന്റെ ചിരിയുടെ ഉടമ
നിലാവിനോട് ഞാന്‍ ചോദിച്ചു:
"ഇത്തിരി തിളക്കം കടം തരുമോ?
"നിലാവു പറഞ്ഞു:
"നിന്റെ ചിരിയിലുണ്ടല്ലോ
ഒരു കോടി നക്ഷത്രത്തിളക്കം..."
എന്റെ ചിരിയുടെ യഥാര്‍ഥ ഉടമയ്ക്ക്
എന്റെ നന്ദി, സ്നേഹം.
"ഇത്തിരി തിളക്കം കടം തരുമോ?
"നിലാവു പറഞ്ഞു:
"നിന്റെ ചിരിയിലുണ്ടല്ലോ
ഒരു കോടി നക്ഷത്രത്തിളക്കം..."
എന്റെ ചിരിയുടെ യഥാര്‍ഥ ഉടമയ്ക്ക്
എന്റെ നന്ദി, സ്നേഹം.
Subscribe to:
Comments (Atom)