Wednesday, 27 June 2007

എന്റെ സംഗീതം

ഓരോ യാത്രയുടെയും ഒടുവില്‍
‍ഞാന്‍ എത്തിച്ചേരുന്നു,
എന്റെ ചിന്തകളുടെ തിരുമുറ്റത്ത്.
അവിടെ എനിക്കു കൂട്ട്
എന്റെ വാക്കുകള്‍ മാത്രം.
വാക്കുകള്‍ താളങ്ങളായി
എന്റെ ഉള്ളില്‍ നിറയുമ്പോള്‍,
എന്റെ ചിന്തകളുടെ ഈണം
ഒരു പാട്ടിലായ് ഞാന്‍ മൂളുന്നു.
അതാണെന്റെ സംഗീതം.

1 comment:

Irshad said...

ചിന്തയിലെ സംഗീതത്തെ കുറിച്ചുള്ള കവിത, ഇതു കവിതയിലെ ചിന്തകളെക്കുറിച്ചു ചിന്തിപ്പിക്കുന്നു. കൊള്ളാം കൂട്ടുകാരാ‍...